കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പ്രവർത്തനങ്ങളുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രവർത്തനങ്ങൾ. അടിത്തട്ട് മുതൽ പാർട്ടിയെ സജീവമാക്കാൻ ബൂത്തുതലത്തിലുള്ള നേതാക്കളുടെ യോഗത്തിൽ ഉൾപ്പെടെ മോദി പങ്കെടുക്കും. ഈ വർഷത്തെ രണ്ടാമത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തുന്നത്.
