Ultimate magazine theme for WordPress.

ക്രിസ്റ്റ്യൻ ഒലിവർ വിമാനാപകടത്തിൽ മരിച്ചു

 

ന്യൂയോർക്ക്: ജർമ്മൻ വംശജനായ അമേരിക്കൻ സിനിമാ താരം ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും കരീബിയൻ ദ്വീപിന്റെ തീരത്തുണ്ടായ വിമാനാപകടത്തിൽ മരിച്ചു.സിംഗിൾ എഞ്ചിൻ വിമാനത്തിലെ യാത്രക്കാരായിരുന്നു എല്ലാവരും.

സെന്റ് വിൻസെന്റ് ആന്റ് ഗ്രെനഡൈൻസ് രാജ്യത്തിലെ ബെക്വിയ ദ്വീപിലുള്ള വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.10 ന് പുറപ്പെട്ടതാണ് വിമാനം. സെന്റ് ലൂസിയയിലേക്ക് പോയ വിമാനം പറക്കുന്നതിനിടയിൽ എഞ്ചിൻ തകരാർ കാരണം കടലിലേക്ക് വീഴുകയായിരുന്നു.

റോയൽ സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ് പോലീസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരാണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ
മുപ്പത് വർഷം സിനിമാരംഗത്ത് ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം അഭിനയിച്ചിരുന്ന ഇദ്ദേഹം ഇംഗീഷ് ജനതയുടെ മനം കവർന്നിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.