Ultimate magazine theme for WordPress.

ജപ്പാൻ ഭൂചലനം: സഹായഹസ്തമേകി ക്രൈസ്തവ സഭ

 

 

ടോക്കിയോ : പുതുവർഷദിനത്തിൽ ജപ്പാനിലുണ്ടായ തീവ്രമായ ഭൂചലനത്തെതുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തം വാഗ്ദാനംചെയ്ത് ജപ്പാനിലെ കത്തോലിക്കാ സഭ. ഇരകളായവർക്ക് തങ്ങൾ നൽകിവരുന്ന സഹായങ്ങൾ തുടരുമെന്നും ടോക്കിയോ ആർച്ചുബിഷപ്പ് കികൂച്ചി വ്യക്തമാക്കി. ജപ്പാനിലെ കത്തോലിക്കാ സഭ, ദേശീയ കാരിത്താസ് സംഘടനയുമായി ചേർന്ന് അടിയന്തിര ദുരന്തനിവാരണസംഘം രൂപീകരിച്ചതായും അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതായും ആർച്ചുബിഷപ്പ് അറിയിച്ചു. നാഗോയ രൂപതയുടെ കീഴിലുള്ള ഹൊകുറികു പ്രദേശവും നോട്ടോ ഉപദ്വീപിലെ വാജിമ പ്രദേശവും ഭൂചലത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. നാഗോയ രൂപതാധ്യക്ഷനുമായി പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ തേടുകയാണെന്നും സഭയെന്ന നിലയിൽ ചെയ്യാൻസാധിക്കുന്ന സേവനങ്ങൾ ചർച്ചചെയ്യുമെന്നും ടോക്കിയോ അതിരൂപതാധ്യക്ഷൻ പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.