കോട്ടയം: ഡോ. സാലി ജേക്കബ് രചിച്ച ജ്ഞാന നിക്ഷേപവും വിദ്യാ സംഗ്രഹവും എന്ന ഗ്രന്ഥം നാളെ രണ്ടിന് ബിഷപ്പ് റൈറ്റ് റവ ഡോ മലയിൽ സാബു കോശി ചെറിയാൻ പ്രകാശനം ചെയ്യും.
കോട്ടയം സി എം എസ് കോളെജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ റൈറ്റ് റവ തോമസ് കെ ഉമ്മൻ, റൈറ്റ് റവ തോമസ് സാമുവേൽ , ഡോ. സാമുവേൽ നെല്ലി മുകൾ എന്നിവർ മുഖ്യതിഥികളായിരിക്കും.
ഡോ. ഷൊർണൂർ കാർത്തികേയൻ, ഡോ. ബാബു ചെറിയാൻ, ഡോ. പോൾ മണലിൽ, ഡോ. വിനിൻ പോൾ, വി യു സുരേന്ദ്രൻ , വേലായുധൻ ഇളയിടത്ത്, കിഷോർ കെ ആർ തുടങ്ങിയവർ ആശംസകൾ അറിയിക്കും

Comments are closed.