കുമ്പനാട്: വിവിധ പെന്തകോസ്തു സഭാ വിഭാഗങ്ങളിൽ നിന്നുള്ള സഹോദരിമാരുടെ നേതൃത്വത്തിൽ ഫെബ്രു 12 – 14 വരെ മുട്ടുമൺ ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ സഹോദരിമാർക്കായി കരിസ്മ വുമൺസ് കോൺഫ്രൻസ് നടക്കും. യഹോവ ഭക്തിയുള്ള സ്ത്രീ എന്നതാണ് വിഷയം.
പാസ്റ്റർ ടി ജെ സാമുവൽ, പാസ്റ്റർ ബാബു ചെറിയാൻ, ഡോ. എ കെ ജോർജ്, സിസി ബാബു ജോൺ, ജെസി ജയിസൺ തുടങ്ങിയവർ പ്രസംഗിക്കും. വചന പഠനം, വിടുതൽ ശുശ്രൂഷ, ഗാനശുശ്രൂഷ, ആരാധന, പ്രായോഗിക ജീവിതം ആരോഗ്യസംരക്ഷണം വിഷയങ്ങളിലെ ക്ലാസുകൾ എന്നിവ കോൺഫ്രൻസിന്റെ ഭാഗമായുണ്ടാകും.
ചെയർ പേഴ്സണായി സിസിലി ജോസഫും കൺവിനറായി സാലി മോനായിയും കോർഡിനേറ്ററായി സാറാ ജോർജ് കോവൂരും പ്രവർത്തിക്കുന്നു

Comments are closed.