Ultimate magazine theme for WordPress.

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ വിദ്യാർഥിയെ കൊലപ്പെടുത്തി

 

 

20 വയസ്സുള്ള ക്രിസ്ത്യൻ വിദ്യാർഥിയായ ഫർഹാൻ-ഉൽ-ഖമറിന്റെ കൊലപാതകം പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളിൽ ആശങ്ക ഉയർത്തുന്നു. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ട് ജില്ലയിലെ പസ്രൂർ പ്രദേശത്ത് നവംബർ ഒമ്പതിനായിരുന്നു സംഭവം. ഗാസയിലെ ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ആശയം സോഷ്യൽ മീഡിയയിൽ യുവാവ് പ്രസിദ്ധീകരിച്ചുവെന്ന ആരോപണത്തെ തുടർന്നായിരുന്നു കൊലപാതകം. ഇസ്ലാം മതവിശ്വാസിയായ മുഹമ്മദ് സുബൈറാണ് കൊലപാതകം നടത്തിയത്.

അടുത്ത ദിവസം പൊലീസ് കൊലപാതകിയെ അറസ്റ്റ് ചെയ്തു. എന്നാൽ അന്വേഷണത്തിന്റെ ഗതിയെക്കുറിച്ചും കൊലപാതകത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചും ഫർഹാന്റെ കുടുംബത്തിൽനിന്നുള്ള അഭ്യർഥനകൾക്ക് ഉത്തരം നൽകാൻ പൊലീസ് വിസമ്മതിച്ചു. പുലർച്ചെ മൂന്നുമണിയോടെ വീടിനുള്ളിൽ പ്രവേശിച്ചാണ് മുഹമ്മദ് സുബൈർ കൊലപാതകം നടത്തിയതെന്ന് ഫർഹാന്റെ പിതാവ് നൂർ ഉൾ ഹഖ് പറയുന്നു. 20 -കാരനായ ഫർഹാനുനേരെ അക്രമി വെടിയുതിർക്കുകയായിരുന്നു. ക്രൈസ്തവന്യൂനപക്ഷത്തിനെതിരായ തീവ്രവാദ മുദ്രാവാക്യങ്ങളും വിഭാഗീയഭീഷണികളും കൊണ്ട് 45 മിനിറ്റിലധികം സുബൈർ ഫർഹാന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും തോക്കിൻമുനയിൽ നിർത്തുകയും ചെയ്തു.

“എന്റെ കൺമുന്നിൽവച്ച് എന്റെ സഹോദരൻ കൊല്ലപ്പെട്ടു. ഞങ്ങൾ എല്ലാദിവസവും വേദനയോടെയാണ് ജീവിക്കുന്നത്. ഞങ്ങൾ നീതി ആവശ്യപ്പെടുന്നു” – ഫർഹാന്റെ സഹോദരി ഷൗവ ഉൾ ഖമർ പറയുന്നു. ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് ക്രിസ്ത്യൻപിന്തുണ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നത്.

Sharjah city AG