Ultimate magazine theme for WordPress.

എന്നിട്ടും നാഥനായി നാൾതോറും

നിലയ്ക്കാത്ത പ്രാർത്ഥനയിൽ ഞായർ രാത്രി 8 ന് പ്രത്യേക സാക്ഷ്യപരമ്പര

 

 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് ഒക്ടോബർ ഒന്നിന് രാവിലെ ആറിന് ആരംഭിച്ച നിലയ്ക്കാത്ത പ്രാർത്ഥനയിൽ
ഞായർ വൈകിട്ട് എട്ടു മുതൽ പത്ത് വരെ പ്രത്യേക സാക്ഷ്യപരമ്പര ഒരുക്കുന്നു.കൊവിഡ് ജീവിതപങ്കാളിയെ കവർന്നെടുത്തിട്ടും സുവിശേഷപോർക്കളത്തിൽ കുലുങ്ങാതെ നില്ക്കുന്ന സഹോദരിമാർ ജീവിതസ്പർശിയായ സാക്ഷ്യങ്ങൾ പങ്കുവയ്ക്കുവാനെത്തുന്നു.
സ്വപ്നങ്ങളും ജീവിതവും കീഴ്മേൽ മറിഞ്ഞു. തുണ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധിയും നേരിട്ടു. മനസിൻ്റെ നോവ് മറക്കാവതോ ഉണക്കാവതോ അല്ല, എന്നിട്ടും ‘എന്തുകൊണ്ടെന്നു തിരിച്ചു ചോദിക്കാതെ’ ജീവിതം തുടർന്നു.

പ്രീയപ്പെട്ടവരുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുവാൻ ജീവിതയാത്ര പ്രാർത്ഥനാപൂർവ്വം തുടരുന്ന സഹോദരിമാരായ ബിജി സിസിൽ ചീരൻ യു.കെ, ജെറിൻ റിജോ മുംബൈ, ഷെറീന കുഞ്ഞുമോൻ ജോസഫ് നാഗ്പൂർ, വിജി മാത്യൂ പത്തനംതിട്ട, ജോമോൾ ബിജു ജോർജ് ഹൈദരാബാദ് എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
ഷാജൻ ജോൺ ഇടയ്ക്കാട്, കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ എന്നിവർ കോർഡിനേറ്റ് ചെയ്യുന്ന സാക്ഷ്യപരമ്പരയിൽ പങ്കെടുക്കുവാൻ 89270649969 എന്ന ഐ.ഡിയിലൂടെ സൂം പ്ലാറ്റ്ഫോമിൽ പ്രവേശിക്കാവുന്നതാണ്. 2023 ആണ് പാസ്കോഡ്.

പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം കൊടുത്താരംഭിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങല നിർത്താതെ തുടരുകയാണ്. ഓരോ മണിക്കൂർ വീതമുള്ള സ്ളോട്ടുകളിൽ ലോകമെമ്പാടുനിന്നുമായി പ്രാർത്ഥനാപങ്കാളികൾ രാപ്പകലെന്യേ സംബന്ധിക്കുന്നു. പാസ്റ്റർമാരായ ജോമോൻ കുരുവിള, മനോജ് വർഗീസ്, ഡി. കുമാർദാസ്, എം.ജെ.ക്രിസ്റ്റഫർ, കെ.സി.കുര്യാക്കോസ് തുടങ്ങിയവർ പ്രയർ ഡിപ്പാർട്ട്മെൻ്റിനു നേതൃത്വം നല്കുന്നു. വിവിധ സ്ളോട്ടുകൾ പ്രത്യേകലീഡേഴ്സാണ് നയിക്കുന്നത്.

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

Leave A Reply

Your email address will not be published.