Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കൌൺസിൽ മഹാരാഷ്ട്ര & ഗോവയെ പുതിയ റീജിയൻ ആയി പ്രഖ്യാപിച്ചു.

 

റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വി. പി. കോശി (മുംബൈ); അസോസിയേറ്റ് റീജിയൻ പാസ്റ്റർ ജേക്കബ് ജോൺ, റീജിയൻ സെക്രട്ടറി പാസ്റ്റർ സ്റ്റീഫൻ ജോർജിനേയും കൌൺസിൽ നിയമിച്ചു.
നേരത്തെ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ ഉൾപ്പെട്ട സംസ്ഥാനങ്ങൾ ഒരുമിച്ചു നോർത്ത് വെസ്റ്റ് റീജിയൻ ആയി അറിയപ്പെട്ടിരുന്നു. ഇപ്പോൾ ഗുജറാത്ത്‌ വേറെ റീജിയൻ ആയും മഹാരാഷ്ട്ര & ഗോവ പുതിയ റീജിയൻ ആയും രൂപീകരിച്ചു. ഈ റീജിയനിൽ രണ്ടു സെന്ററുകൾ ഉണ്ട്‌.

മുംബൈ & ഗോവ,; നാഗപൂർ & ഔറംഗബാദ് സെന്ററുകൾ. സെന്റർ പാസ്റ്റേഴ്സ് : പാസ്റ്റർ ജേക്കബ് ജോൺ (പനവേൽ), പാസ്റ്റർ സ്റ്റീഫൻ ജോർജ്ജ് (വസായ് );
അസോസിയേറ്റ് സെന്റർ പാസ്റ്റേഴ്സ് : പാസ്റ്റർ ജെയിംസ് പി. ജെ (ഗോവ)., പാസ്റ്റർ ബാബസാഹേബ് ഷിൻഡെ (ഔരംഗബാദ്), സെക്രട്ടറിമാരായി : പാസ്റ്റർ ഷിബു എം. എ. (ഭാണ്ടുപ്പ്) , പാസ്റ്റർ അനുപ് വർഗീസ് (നാഗപ്പുർ) എന്നിവരെ കൌൺസിൽ നിയമിച്ചു.

Sharjah city AG