Ultimate magazine theme for WordPress.

ഇസ്രായേൽ സർക്കാരിന്റെ അതിരുവിട്ട നയങ്ങൾക്കെതിരെ ആംഗ്ലിക്കൻ ചർച്ച് ബിഷപ്പ്

കേപ്പ്‌ടൗൺ : ഫലസ്തീനിലെ ഇസ്രായേലി നയങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണവിവേചനത്തിന്റെ കാർബൺ കോപ്പിയാണെന്നു കേപ്‌ടൗണിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് താബോ മാക്ഗോബാ. ഈ കാര്യം ദക്ഷിണാഫ്രിക്കൻ ജനത അംഗീകരിക്കാത്ത പക്ഷം ഫലസ്തീനികളെ കീഴ്പെടുത്തുന്നതിൽ പങ്കാളികളാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു

ആംഗ്ലിക്കൻ ചർച്ച് ഓഫ് സതേൺ ആഫ്രിക്കയുടെ നേതാവ് കൂടിയാണ് താബോ മാക് ഗോബാ . ഇസ്രയേലിനെ വർണ്ണവിവേചന രാഷ്ട്രമായി പ്രഖ്യാപിക്കുന്നുവെന്നും അദേഹഹം പറഞ്ഞു. വെസ്റ്ബാങ്കിന്റെയും ഗാസയുടെയും വേദനയിൽ ദുഃഖിക്കുന്ന വിശ്വാസികൾ എന്ന നിലയിൽ ഫലസ്തീനിലും ഇസ്രയേലിലും സമാധാനവും സുരക്ഷിതത്വവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ എന്ന നിലയിൽ യാഥാർഥ്യങ്ങളെ അവഗണിക്കാനാവില്ല. നിശബ്ദരായി നോക്കിനിന്നാൽ ഫലസ്തീനികളെ അടിച്ചമർത്തുന്നതിന് പങ്കാളികളാകുകയാണ്.

ബിഷോപ്പിന്റെ പ്രഖ്യാപനത്തിനെതിരെ ആന്റി സെമറ്റിക് എന്ന് പറഞ്ഞു ആഫ്രിക്കൻ സയണിസ്റ്റ് സംഘടനാ രംഗത്തു വന്നപ്പോൾ സൗത്ത് ആഫ്രിക്ക ബോയ്‌കോട്ട് കൊളീഷൻ തീരുമാനത്തെ സ്വാഗതം ചെയ്തു. തങ്ങളുടെ തീരുമാനം ജൂതന്മാർക്കെതിരെയുള്ള ആക്രമണമല്ല. ഇസ്രായേൽ സർക്കാരിന്റെ അതിരുവിട്ട നയങ്ങൾക്കെതിരെയാണ് ആംഗ്ലിക്കൻ ചർച്ച് വ്യക്തമാക്കി.

Sharjah city AG
Leave A Reply

Your email address will not be published.