Ultimate magazine theme for WordPress.

വോയേജർ-2 മായുള്ള നാസയുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു

സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്ന റോബോട്ടിക് ബഹിരാകാശ പേടകമായ വോയേജ ര്‍- 2 മായുള്ള നാസയുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു. തെറ്റായ കമാന്‌റ് നല്‍കിയതാണ് ബന്ധം നഷ്ടമാകാന്‍ കാരണം. ഭൂമിയില്‍ നിന്ന് 1,900 കോടി കിലോമീറ്റര്‍ അകലെയുള്ള പേടകത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് നാസയിലെ ശാസ്ത്രജ്ഞരിപ്പോള്‍.

ഭൂമിക്ക് അകലെയുള്ള മനുഷ്യ നിര്‍മിത വസ്തുക്കളില്‍ ദൂരം കൊണ്ട് രണ്ടാമതാണ് വോയേജര്‍-2. ജൂലൈ 21 ന് പേടകവുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു. തെറ്റായ കമാന്‌റുകള്‍ നല്‍കുക വഴി, പേടകത്തിന്റെ ആന്റിനയുടെ ദിശ മാറിയതാണ് വിനയായത്. ആന്റിനയുടെ ദിശയില്‍ വെറും രണ്ട് ശതമാനത്തിന്റെ മാറ്റമാണ് ഉണ്ടായതെങ്കിലും വളരെ അകലെയായതിനാല്‍ ഭൂമിയുടെ ദിശയില്‍ നിന്ന് മാറുകയായിരുന്നു. ” ഈ മാറ്റം ആന്റിനയും ഭൗമകേന്ദ്രവും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുത്തിയിട്ടുണ്ട്. പേടകം അയക്കുന്ന വിവരങ്ങൾ നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിലേക്ക്‌ എത്തുന്നില്ല. കണ്‍ട്രോള്‍ സ്‌റ്റേഷനില്‍ നിന്ന് നല്‍കുന്ന കമാന്‌റുകള്‍ പേടകത്തില്‍ എത്തുന്നുമില്ല,” വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയയിലെ കാന്‍ബറയിലുള്ള ആന്റിന വഴി വോയേജര്‍-2 മായി ബന്ധം പുനഃസ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടത്തുന്നത്. ഇത് വിജയിച്ചില്ലെങ്കില്‍ ഒക്ടോബര്‍ വരെ കാത്തിരിക്കണം. ഒക്ടോബര്‍ 15 ന് മുന്‍ നിശ്ചയിച്ച ആന്റിന റീസെറ്റിങ് നടക്കും. ഇതോടെ പ്രശ്‌നം പരിഹിരിക്കാനാകുമെന്നാണ് നാസയുടെ പ്രതീക്ഷ.

Sharjah city AG
Leave A Reply

Your email address will not be published.