Ultimate magazine theme for WordPress.

ഡാളസ് ഐപിസി ഹെബ്രോൻ VBS ജൂലൈ 5 മുതൽ

ഡാളസ്: ഐപിസി ഹെബ്രോൻ ഡാളസിന്റെ ആഭിമുഖ്യത്തിൽ വേനലവധിക്കാല ബൈബിൾ ക്ലാസ് ജൂലൈ 5 ബുധൻ മുതൽ 7 വെള്ളി വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ സഭയുടെ ഗാർലൻഡിൽ ഉള്ള ആരാധനാലയത്തിൽ (1751 Wall Street, Garland, TX 75041) നടക്കും. സ്കൂൾ കുട്ടികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും.

യുവജനങ്ങൾക്കായുള്ള ഇംഗ്ലീഷ് സെഷനുകളിൽ എംസി ഡില്ലൻ, നാൻസി തോമസ്, പവിൻ തോമസ് എന്നിവർ നയിക്കും. മലയാളം ക്ലാസുകളിൽ പാസ്റ്റർ കെ. ജെ. തോമസ് (കുമളി) മുഖ്യ സന്ദേശം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: സാം വർഗ്ഗീസ് : (214) 218 0460, ഏബ്രഹാം മോനിസ് ജോർജ്ജ് : (972) 302 8545.

Sharjah city AG