Ultimate magazine theme for WordPress.

തിയോളജിക്കൽ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സ് ( IATA)

കുമ്പനാട്: ലൈഫ് ലൈറ്റ് മിഷന്റെയും ഫെയ്ത്ത് ബൈബിൾ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹിന്ദിയിൽ ഓൺലൈൻ തിയോളജിക്കൽ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു.

ജൂൺ 26 തിങ്കളാഴ്ച രാത്രി ഒമ്പതിന് സൂം പ്ളാറ്റ്ഫോമിൽ നടക്കുന്ന സമ്മേളനത്തിൽ ദുബൈ ഐ പി സി എബനേസർ ചർച്ചിന്റെ പാസ്റ്റർ കെ വൈ തോമസ് കോഴ്സ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഷിബു കല്ലട (എക്സൽ മിനിസ്ട്രീസ്) അധ്യക്ഷത വഹിക്കും. കുമ്പനാട് ഐ പി സി ഹെബ്രോൻ ചർച്ച് പാസ്റ്റർ ഡി സാം കുട്ടി മുഖ്യപ്രഭാഷണം നടത്തും.

ലൈഫ് ലൈറ്റ് മിഷൻ ഡയറക്ടർ പാസ്റ്റർ ഷാജി എം എം കോഴ്സിന് നേതൃത്വം നൽകും. രണ്ട് സെമസ്റ്ററുകളായി പത്തു മാസമായിരിക്കും ഐ എ ടി എ (IATA ) അംഗീകാരമുള്ള കോഴ്സിന്റെ ദൈർഘ്യം

Leave A Reply

Your email address will not be published.