യേശുവിനെ കാണാന്‍ കാട്ടില്‍ പോയി പട്ടിണി കിടന്ന നാലു പേര്‍ മരിച്ചു
കിലിഫി: കെനിയയിൽ പാസ്റ്ററുടെ വാക്കുകള്‍ വിശ്വസിച്ച് ദൈവ ദര്‍ശനത്തിനായി കാട്ടില്‍ താമസിച്ച നാല് പേര്‍ മരിച്ചു. കെനിയയിലെ കിലിഫി കൗണ്ടിയിലെ ഷാകഹോല ഗ്രാമത്തിലാണ് സംഭവം. യേശുവിനായുള്ള കാത്തിരിപ്പില്‍ ഉപവസിക്കണമെന്ന പാസ്റ്ററുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദിവസങ്ങളോളമായി ഇവര്‍ വനത്തില്‍ താമസിക്കുകയായിരുന്നു.പൊലീസ് എത്തിയപ്പോഴെക്കും നാലുപേര്‍ മരിച്ചിരുന്നു. മഹാദുരന്തം ഒഴിവാക്കി കൂടുതല്‍ വേഗത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനും ദൈവത്തെ കാണാനും വേണ്ടി പട്ടിണി കിടക്കണം എന്നായിരുന്നു ഇയാളുടെ നിര്‍ദേശം. ഇതേ തുടർന്ന് ഗ്രാമവാസികളായ നാലു പേര്‍ മരിക്കുകയും 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വനത്തിനുള്ളില്‍ പ്രാര്‍ത്ഥന നടക്കുന്നുവെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു. ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് മേധാവി പോള്‍ മകെന്‍സിയാണ് സംഘത്തെ കാട്ടിലേക്ക് അയച്ചത്.പോലീസ് ഇയാൾക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്.
