Ultimate magazine theme for WordPress.

പിസിഎൻഎകെ : നാഷണൽ പ്രയർഡേ

അറ്റ്ലാന്റ: 2023 ജൂൺ 29 മുതൽ ജൂലൈ 2 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ കൗണ്ടി കൺവൻഷൻ സെന്ററിൽ നടക്കുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തെക്കോസ്തു വിശ്വാസികളുടെ ആത്മീയ സംഗമമായ പിസിഎൻഎകെ യുടെ 38 മത് കോൺഫറൻസിന്റെ അനുഗ്രഹത്തിനായി ഏപ്രിൽ 16 ന് ഞായറാഴ്ച നാഷണൽ പ്രാർത്ഥനാ ദിനമായി ഒരുക്കിയിരിക്കുന്നു. അമേരിക്കയിലേയും കാനഡയിലുമുള്ള എല്ലാ സഭകളും അന്നേ ദിവസം പ്രത്യേക പ്രാർത്ഥനയ്ക്കായി സമയം വേർതിരിക്കും. ശശ്രൂഷകന്മാരും വിശ്വാസികളും പ്രത്യേകം സംഘടിപ്പിക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് പാസ്റ്റർ റോബി മാത്യു (കൺവീനർ) , ശാമുവേൽ യോഹന്നാൻ (സെക്രട്ടറി), വിൽസൻ തരകൻ (ട്രഷറാർ) എന്നിവർ അറിയിച്ചു.

Leave A Reply

Your email address will not be published.