Ultimate magazine theme for WordPress.

ഡബ്ല്യൂ എം ഇ കോട്ടയം ഡിസ്ട്രിക്ട് 2023

വേൾഡ് മിഷൻ ഇവാഞ്ചലിസം ചർച്ച് ഓഫ് ഗോഡ് കോട്ടയം ഡിസ്ട്രിക്ട് 2023-2024 പൊതുപരിപാടികൾക്ക് തീരുമാനമായി. പെരുമ്പായികാട് സഭയിൽ വെച്ച് നടത്തപ്പെട്ട പൊതുയോഗത്തിൽ നടപ്പുവർഷത്തെ പൊതു യോഗങ്ങളുടെ തീയതിയും സ്ഥലവും തീരുമാനിച്ചു. അമയന്നൂർ , തോട്ടപ്പള്ളി, പെരുമ്പായിക്കാട്, ഏറ്റുമാനൂർ, കാണക്കാരി, കുമരകം എന്നീ സ്ഥലം സഭകിലെ പ്രവർത്തങ്ങൾ യോഗം വിലയിരുത്തി. ആത്മീക ജീവിതത്തിനു വേണ്ട ദൈവീക ഉത്തരവാദിത്വങ്ങൾ ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ ഒ. എം. ജോസ് യോഗത്തിൽ ഓർമ്മപ്പെടുത്തി. സ്കൂൾ കുട്ടികളുടെ അവധികാലങ്ങളിൽ മാതാപിതാക്കളും കുട്ടികളും ദൈവസഭയും ചെയ്യേണ്ട പ്രവർത്തങ്ങളും ജീവിതരീതികളും പാസ്റ്റർ ഒ എം ജോസ് തിരുവചനത്തിലൂടെ യോഗത്തിൽ സൂചിപ്പിച്ചു.

2022-23 വർഷത്തിൽ ഡിസ്ട്രിക്ട് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പാ:പി. സി തങ്കച്ചൻ ആരോഗ്യകരങ്ങളാൽ തൽ സ്ഥാനത്തുനിന്ന് മാറുകയും കോട്ടയം- പെരുമ്പായിക്കാട് സഭ ശുശ്രൂഷകൻ പാസ്റ്റർ സുനിൽ മങ്ങാട്ടിലിനെ ഡിസ്ട്രിക്ട് സെക്രട്ടറിയായി യോഗം തിരഞ്ഞെടുക്കുകയും ചെയ്തു. ഡിസ്ട്രിക്ട് യുവജന വിഭാഗം ഓർഗനൈസറായി ഇവാ : സുഭാഷ് എം ജെ യും സൺ‌ഡേസ്കൂൾ കോർഡിനേറ്റൊറായി സിസ്റ്റർ :മേഖല ജോസഫ്, സ്ത്രീ സമാജം സെക്രട്ടറിയായി സിസ്റ്റർ : സാനിയ സന്തോഷും പ്രവർത്തിക്കുന്നു. കോവിടാനന്ദര കാലത്തിൽ ദൈവീക ഭക്തിയോടെ വിശ്വാസ ജീവിതം നയിക്കുവാൻ ശ്രദ്ധയോടെ ജീവിക്കുവാൻ ഡിസ്ട്രിക്ട് യോഗം തീരുമാനിച്ചു

Sharjah city AG