ഹെലികോപ്ടർ ഉപയോഴിച്ച് ബഹിരാകാശ വാഹനം ലാൻഡിംഗ് നടത്തിയ ആദ്യ രാജ്യമായി ഇന്ത്യ
കർണ്ണാടക:ഐഎസ്ആർഒയ്ക്ക് വീണ്ടും ചരിത്രനേട്ടം. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ (ആർഎൽവി) സ്വയം നിയന്ത്രിത ലാൻഡിംഗ് പരീക്ഷണം സമ്പൂര്‍ണവിജയം. ബഹിരാകാശ വാഹനത്തെ ഹെലികോപ്റ്ററിൽ ഉയർത്തിയശേഷം റൺവേയിൽ സ്വമേധയാ ലാൻഡിംഗ് നടത്തിച്ച ആദ്യ രാജ്യമായി ഇതോടെ ഇന്ത്യ. ഞായറാഴ്ച രാവിലെ കർണ്ണാടകയിലെ ചിത്രദുർഗ ജില്ലയിലെ ചല്ലക്കെരെ എയ്‌റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ ഇന്ത്യൻ വ്യോമസേനയുടെയും പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും സഹകരണത്തോടെയായിരുന്നു പരീക്ഷണം നടന്നത്. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ബഹിരാകാശത്തുനിന്ന് തിരിച്ചെത്തുന്നതിന് സമാനമായ സാഹചര്യങ്ങൾ പുനഃസൃഷ്ടിച്ചായിരുന്നു പരീക്ഷണം.
