Ultimate magazine theme for WordPress.

രാജ്യത്തിന്റെ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിക്കും ; ഹംഗറി പ്രസിഡന്റ് കാറ്റലിൻ നോവാക്ക്

ഫ്ലോറിഡ: തങ്ങളുടെ രാജ്യത്തിന്റെ ക്രൈസ്തവ സംസ്ക്കാരത്തിനു വളരെയേറെ പ്രാധാന്യം തങ്ങൾ നൽകുന്നുണ്ടെന്നും അത് മുറുകെ പിടിച്ച് മുന്നോട്ടുപോകുമെന്നും ഹംഗേറിയൻ പ്രസിഡന്റ് കാറ്റലിൻ നോവാക്ക്. കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ആവേ മരിയ സർവ്വകലാശാലയിൽ വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശത്തിലാണ് രാജ്യത്തിന്റെ ക്രൈസ്തവ വേരുകൾ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ നോവാക്ക് പങ്കുവെച്ചത്.
എങ്ങനെയാണ് ഒരു ക്രൈസ്തവസമൂഹം വളർത്തിയെടുക്കേണ്ടത് എന്നതിനെപ്പറ്റി നോവാക്ക് നേരത്തെ വിശദീകരിച്ചിരുന്നു. തന്റെ ക്രിസ്ത്യൻ വിശ്വാസം, തന്റെ ക്രിസ്ത്യൻ ഐഡന്റിറ്റി, ദൈനംദിന ജീവിതത്തിൽ വളരെ നിർണ്ണായകമാണെന്നും ഈ മൂല്യങ്ങൾ നല്ല തീരുമാനങ്ങൾ എടുക്കുവാന്‍ സഹായിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേർത്തു.

Sharjah city AG