Ultimate magazine theme for WordPress.

മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ ജീവകരുണ്യ പ്രവർത്തകർക്ക് ജാമ്യം നിക്ഷേധിച്ച്‌ പരമോന്നത കോടതി

ലക്‌നൗ ; ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തിയിരുന്ന ഉന്നത ഉദ്യോഗസ്ഥരായ ക്രിസ്ത്യൻ സഹോദന്മാരെ മതപരിവർത്തനമാരോപിച്ചു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാം ഹിഗ്ഗിൻബോട്ടം അഗ്രികൾച്ചർ, ടെക്‌നോളജി ആൻഡ് സയൻസസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ രാജേന്ദ്ര ബിഹാരി ലാൽ, സർവ്വകലാശാല ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന സഹോദരൻ വിനോദ് ബിഹാരി ലാൽ എന്നിവർ അലഹബാദ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മഞ്ജു റാണി ചൗഹാൻ, ഇവർക്കെതിരെ തെളിവുകളുണ്ടെന്നും അതിനാൽ അവരുടെ അപേക്ഷ \”നിരസിക്കപ്പെട്ടു\” എന്നും അറിയിച്ചു. 2022 ഏപ്രിൽ 14-ന് സംസ്ഥാനത്തെ ഫത്തേപൂർ ജില്ലയിലെ ഹരിഹർ ഗഞ്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൂട്ട മതപരിവർത്തനത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.

ലാൽ സഹോദരന്മാർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്നിലെ ഉദ്ദേശം സംശയാസ്പദമാണെന്ന് ആരോപിച്ചുകൊണ്ടാണ് കേസിൽ അവരുടെ ജാമ്യാപേക്ഷ നിരസിച്ചത് എന്ന് ജഡ്ജി അറിയിച്ചു. ഹരിഹർ ഗഞ്ചിലെ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയിൽ പ്രാർത്ഥനയിൽ പങ്കെടുക്കാൻ 70 ഓളം പേരെ ക്ഷണിച്ചിരുന്നു. ഇവരെ പണം വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു യഥാർത്ഥ ലക്ഷ്യം എന്ന് ആരോപിച്ച്, ഇത് കൂട്ടമതപരിവർത്തനമാണെന്നും അതിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ദേശീയവാദികളുടെ ഒരു കൂട്ടം ആളുകൾ സർക്കാർ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. 55 ക്രിസ്ത്യാനികൾക്കെതിരെ പോലീസ് കേസെടുക്കുകയും 26 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഈ സഹോദരന്മാർ ഒഴികെയുള്ളവരെ ജാമ്യത്തിൽ വിട്ടു. ലാൽ സഹോദരന്മാർ സ്വാധീനമുള്ളവരും മതപരിവർത്തനത്തിന് ധനസഹായം നൽകുന്നവരുമാണെന്ന് കോടതി ആരോപിച്ചു. ഉത്തർപ്രദേശിലെ 200 ദശലക്ഷം ജനങ്ങളിൽ 0.18 ശതമാനമാണ് ക്രിസ്ത്യാനികൾ, എന്നാൽ ക്രൈസ്തവ പീഡനക്കേസുകൾ ഏറ്റവും കൂടുതൽ ഉള്ളത് ഈ സംസ്ഥാനത്താണ്.

1 Comment
  1. Inscription says

    Your article helped me a lot, is there any more related content? Thanks!

Leave A Reply

Your email address will not be published.