യു.പി.ഫ് – യു.എ.ഇ പുതിയ നേതൃത്വം
യു.പി.ഫ് – യു.എ.ഇ 2023-ലെ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ഷാർജ: യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യു.പി.ഫ്) യു. എ. ഇ-യുടെ 2023-ലെ പുതിയ ഭാരവാഹികളെ ജനുവരി 30-നു കൂടിയ ജനറൽ ബോഡി തെരഞ്ഞെടുത്തു.
പാസ്റ്റർ നിഷാന്ത് എം. ജോർജ്ജ് ( പ്രസിഡന്റ്), പാസ്റ്റർ ജോർജ് വർഗീസ് (വൈസ് പ്രസിഡന്റ്), ബ്രദർ തോമസ് വർഗീസ് (സെക്രട്ടറി), ബ്രദർ ജെയ്‌സൺ ജോസ് (ട്രഷറാർ), ബ്രദർ ബ്ലസൻ ഡാനിയേൽ (ജോയിന്റ് സെക്രട്ടറി), ബ്രദർ ജേക്കബ് ജോൺസൺ (ജോയിന്റ് ട്രഷറാർ), ബ്രദർ സന്തോഷ് ഈപ്പൻ (ജനറൽ കോഓർഡിനേറ്റർ), പാസ്റ്റർ ദിലു ജോൺ, പാസ്റ്റർ ഷിബു വർഗീസ്, പാസ്റ്റർ ജോസ് വേങ്ങൂർ, പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ (ക്യാമ്പ് കോഓർഡിനേറ്റർ), പാസ്റ്റർ സാം അടൂർ ( മീഡിയ കോഓർഡിനേറ്റർ), ബ്രദർ തോമസ് മാത്യു, ബ്രദർ കെ.പി ബാബു (ഓഡിറ്റർ) എന്നിവരാണ് പുതിയതായി നിയമിക്കപെട്ടത്.
റവ. ഡോ. കെ.ഓ. മാത്യു, റവ. ഡോ. വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ യു.പി.ഫ്-ൻറെ സ്ഥിരമായ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.
1982-ൽ ആരംഭിച്ച ഈ ഐക്യ പെന്തകോസ്ത് കൂട്ടായ്‌മ യു.എ.യി-ലെ അറുപതിൽ പരം സഭകളുടെ സംയുക്ത വേദിയാണ്.
