Ultimate magazine theme for WordPress.

കരുനാഗപ്പള്ളിയിൽ സുവിശേഷവിരോധികളുടെ ആക്രമണം;പാസ്റ്റർ റെജി പാപ്പച്ചനും ഭാര്യയ്ക്കും ക്രൂരമർദ്ദനം

കരുനാഗപ്പള്ളി:അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ആരാധന സ്ഥലത്ത് കയറി സുവിശേഷ വിരോധികളായ എട്ടോളം പ്രവർത്തകർ മുഖം മൂടി ധരിച്ചു ഭീകരമായി ആക്രമിച്ച് പരുക്ക് ഏൽപ്പിച്ചു. ഇന്നു രാവിലെ ആരാധനയ്ക്കുശേഷമാണ് സംഭവം നടന്നത്. രാവിലെ 11 മണിക്കു ആരാധന അവസാനിച്ച് സഭാംഗങ്ങൾ കുറച്ചു പേർ മടങ്ങി പോയിരുന്നു. മറ്റു ചിലർ താല്ക്കാലിക സഭാഹാൾ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിൻ്റെ ഗേറ്റിൽ നില്ക്കുകയായിരുന്നു. ഹാളിനുള്ളിലെ ക്രമീകരണങ്ങൾ പാസ്റ്ററും ഭാര്യയും ചെയ്തു വരവെയാണ് ആക്രമിസംഘം ഹാളിലേക്കു ഇരച്ചു കയറി പാസ്റ്ററെ നിരന്തരം മർദ്ദിച്ച് നിലത്തിട്ടത്. നിലത്തു വീണു പോയിട്ടും മർദ്ദനം തുടർന്നു. പാസ്റ്ററുടെ ഭാര്യയെയും മർദ്ദിച്ചു. രണ്ടു പേരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുകയാണ്.

Sharjah city AG