ബ്രസീൽ കലാപത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ബ്രീസീൽ കലാപം അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമ സംഭവങ്ങള്‍ ആശങ്കജനകമാമാണെന്നും ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കേണ്ടതുണ്ടെന്നും സർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തിനും പാർലമെന്റിനും സുപ്രീംകോടതിക്കും നേരെയാണ് ആക്രമണം നടന്നത് .
ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ബോല്‍സനാരോയുടെ അനുകൂലികളാണ് കലാപത്തിന് പിന്നിൽ.
മൂവായിരത്തോളം തീവ്രവലതുപക്ഷക്കാരാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു. അക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തു അടിയന്തര സാഹചര്യം നേരിടാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
