Ultimate magazine theme for WordPress.

മതപരിവർത്തനം ; പ്രതികൾക്ക് നോട്ടീസ് അയച്ച് പോലീസ്

ഉത്തർപ്രദേശ് : സംസ്ഥാനത്തെ ഫത്തേപൂർ ജില്ലയിൽ നടന്ന അനധികൃത മതപരിവർത്തന കേസിൽ പ്രതികൾക്ക് നോട്ടീസ് അയച്ച് പോലീസ് . എട്ട് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ആണ് പ്രയാഗ്‌രാജിലെ കാർഷിക സർവകലാശാലയിലെ ചാൻസലർ, വൈസ് ചാൻസലർ ഇതോടൊപ്പം പ്രയാഗ്‌രാജ് ബിഷപ്പിനും ചൊവ്വാഴ്ച പോലീസ് നോട്ടീസ് അയച്ചു . ഏപ്രിൽ 15 നാണു കേസിനാസ്പദമായ സംഭവം നടന്നത് ഏപ്രിൽ 14 ന് ഹരിഹർഗഞ്ചിൽ സ്ഥിതി ചെയ്യുന്ന ഇവാഞ്ചലിക്കൽ പള്ളിയിൽ കൂട്ട മതപരിവർത്തനം നടന്നുവെന്നാരോപിച്ച് ഹിന്ദു സംഘടനകൾ ബഹളം സൃഷ്ടിച്ചു. പിന്നിട് കേസ് രജിസ്റ്റർ ചെയുകയും കേസിലെ പ്രതികൾ ജോലിയും വിദ്യാഭ്യാസവും വീടും വാഗ്‌ദാനം ചെയ്‌ത്‌ ആളുകളെ മതം മാറ്റുകയായിരുന്നെന്ന്‌ പോലീസ്‌ അന്വേഷണത്തിനൊടുവിൽ കണ്ടെത്തുകയുമായിരുന്നു . പോലീസ് അന്വേഷണത്തിനൊടുവിൽ മതം മാറിയ ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഏകദേശം നാല് മാസത്തിന് ശേഷം, പ്രാദേശിക കർഷകരായ കിഷൻ (45), സത്യപാൽ (42) എന്നിവർ ഏപ്രിലിൽ തങ്ങളെ പള്ളിയിലേക്ക് മതപരിവർത്തനം ചെയ്തു എന്ന് അവകാശപ്പെട്ടതായി പോലീസ് അറിയിച്ചു. ഉദ്യോഗസ്ഥരോട് കൂട്ട മതപരിവർത്തന കേസിൽ പ്രതികളുടെ പങ്ക് വിശദീകരിക്കാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

Leave A Reply

Your email address will not be published.