Ultimate magazine theme for WordPress.

ചരക്കുലോറിയും ബസും കൂട്ടിയിടിച്ച് തീപിടുത്തം : 5 മരണം

സിയോൾ : ചരക്കുലോറിയും ബസും കൂട്ടിയിടിച്ച് തീപിടുത്തം ഉച്ചയോടെ തെക്കൻ ജിയോങ്‌ഗി പ്രവിശ്യയിലെ ഗ്വാച്ചിയോണിലെ ഹൈവേയിലെ സൗണ്ട് പ്രൂഫ് ടണലിൽ ആണ് തീ പിടുത്തം . അഞ്ച് പേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.50ഓടെയാണ് നോർത്ത് ഉയിവാങ് ഇന്റർചേഞ്ചിനടുത്ത് വടക്കോട്ട് പോകുന്ന രണ്ടാമത്തെ ജിയോംഗിൻ എക്സ്പ്രസ് വേയിൽ തീപിടുത്തം ഉണ്ടായത് . അപകടത്തിൽപ്പെട്ടവരിൽ ബസ് യാത്രക്കാരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Leave A Reply

Your email address will not be published.