Ultimate magazine theme for WordPress.

പരിശീലക സ്ഥാനത്തുനിന്ന് രാജിവെച്ച് ഫെര്‍ണാണ്ടോ സാന്റോസ്

ലിസ്ബൺ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടതിന് പിന്നാലെ പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനത്തുനിന്ന് രാജി വെച്ച് ഫെര്‍ണാണ്ടോ സാന്റോസ്. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിന് ഉള്‍പ്പെടെ വ്യാപക പ്രതിഷേധം സാന്റോസ് നേരിട്ടിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ പരാജയം ആരാധകരില്‍ കടുത്ത രോഷം കൂടി സൃഷ്ടിച്ചതിന് പിന്നാലെയാണ് സാന്റോസിന്റെ രാജി.

മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലും റൊണാള്‍ഡോയെ ബെഞ്ചില്‍ തുടരാന്‍ വിടാന്‍ സാന്റോസ് എടുത്ത തീരുമാനത്തോട് പലരും യോജിച്ചിരുന്നില്ല. റൊണാള്‍ഡോയുടെ പങ്കാളി ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനങ്ങള്‍ സാന്റോസിനെതിരെ ഉന്നയിച്ചിരുന്നു. ഇതുവരെ കൂടെ നിന്ന എല്ലാവരോടുമുള്ള നിറഞ്ഞ നന്ദിയോടെയാണ് താന്‍ പടിയിറങ്ങുന്നതെന്ന് സാന്റോസ് പറയുന്ന വിഡിയോ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തു വിട്ടിട്ടുണ്ട് .

Sharjah city AG

Comments are closed.