ബ്ലസ് കട്ടപ്പന നവംബർ 25 മുതൽ 27 വരെ
കട്ടപ്പന: കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലേയും ക്രിസ്തീയ സഭകളുടെ ആഭിമുഖ്യത്തിൽ ബ്ലസ് കട്ടപ്പന എന്ന പേരിൽ ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നവംബർ 25 മുതൽ 27 വരെ കട്ടപ്പന സി.എസ്.ഐ. ഗാർഡനിൽ നടക്കും. ദിവസവും വൈകിട്ട് 5.30 മുതൽ നടക്കുന്ന യോഗങ്ങളിൽ സുവി. രവി ഏബ്രഹാം ദൈവവചനം ശുശ്രൂഷിക്കുകയും രോഗികൾക്കായി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യും. കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും.
