Ultimate magazine theme for WordPress.

ബൈബിളുകൾ വിതരണം ചെയ്ത് അന്താരാഷ്ട്ര സുവിശേഷ സംഘടന

മോസ്ക്കോ: സ്വന്ത രാജ്യത്തും വിവിധ രാജ്യങ്ങളിലും തൊഴിലും ബിസിനസ്സും മറ്റുമായി കഴിയുന്ന ചൈനാക്കാരെ സുവിശേഷീകരിക്കുക എന്ന ലക്ഷ്യത്തിൽ യു.എസിലെ ഒക്ളഹോമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സുവിശേഷ സംഘടനയാണ് ബൈബിള്‍ ഫോര്‍ ചൈന. എന്നാല്‍ റഷ്യ യുക്രൈനു മേല്‍ നടത്തിയ ആക്രമണങ്ങളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും മൂലം ബൈബിളുകള്‍ എത്തേണ്ട സ്ഥലത്ത് എത്തിക്കാൻ തടസമുണ്ടാക്കി. റഷ്യ-ചൈന അതിർത്തികളിൽ നിരവധി ആളുകൾ ബൈബിളിനായി കാത്തിരുന്നു. സംഘടനയുടെ മിഷണറിമാര്‍ മോസ്ക്കോ നഗരങ്ങളില്‍ ബൈബിളുകള്‍ വിതരണം ചെയ്യുകയും സുവിശേഷ വേലക്കായി പരിശീലനം നല്‍കുകയും ചെയ്തതായി ബൈബിള്‍സ് ഫോര്‍ ചൈന നേതാവ് കുര്‍ട്ട് റോവന്‍സ്റ്റിന്‍ പറഞ്ഞു. ലോകത്തിന്റെ വിവിധയിടങ്ങളിലെ ഗ്രാമങ്ങളില്‍ പോലും ജീവിക്കുന്ന ചൈനാക്കാര്‍ക്ക് പരമാവധി ബൈബിളുകള്‍ എത്തിക്കാനാണ് സംഘടന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു

Sharjah city AG