എജി അമേരിക്കൻ ഈസ്റ്റേൺ റീജിയൻ കൺവെൻഷൻ
ന്യൂയോർക്ക് : അസംബ്ലിസ് ഓഫ് ഗോഡ് അമേരിക്കൻ ഈസ്റ്റേൺ റീജിയണിൻ്റെ മുപ്പത്തിമൂന്നമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 21 മുതൽ 23 വരെ ക്വീൻസിലുള്ള ഫ്ലോറൽ പാർക്ക് ഇർവിൻ ആൾട്ട്മാൻ മിഡിൽ സ്കൂളിൽ നടക്കും. പാസ്റ്റർ നോബിൾ പി. തോമസ്, ഇവാഞ്ചലിസ്റ്റ് ബ്ലിസ് വർഗീസ് എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച നടക്കുന്ന ഐക്യആരാധനയിൽ ട്രൈസ്റ്റേറ്റിൽ നിന്നുള്ള എല്ലാ എജി സഭകളും പങ്കെടുക്കും. ആരാധനയ്ക്കു ശേഷം എല്ലാവർക്കും ലെഞ്ച് ക്രമീകരിച്ചിട്ടുണ്ട്. കൺവെൻഷൻ്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ മാനുവൽ ജോൺസൺ (പ്രസിഡൻ്റ്), ഡേവിഡ് കാട്ടക്കയം (സെക്രട്ടറി), ജോർജ് ചാക്കോ(ട്രഷറർ) എന്നിവർ നേതൃത്വം വഹിക്കുന്നു
