ക്രിസ്തു വിശ്വാസത്താൽ രോഗത്തെ അതിജീവിച്ച് ജെസീക്ക
മിഷിഗൺ: ജെസ്സിക്ക ഹന്ന എന്ന ഡെട്രോയിറ്റ് സ്വദേശിനിയുടെ ജീവിതസാക്ഷ്യം അനേകര്‍ക്ക് ഇപ്പോൾ പ്രചോതനമായിരിക്കുകയാണ് . പ്രാർത്ഥന കൊണ്ട് ക്യാൻസർ രോഗത്തെ അതിവിച്ചു.ഗര്‍ഭിണിയായി 14 ആഴ്ചകള്‍ പിന്നിട്ട ശേഷമാണ് തനിക്ക് മാരകമായ സ്തനാര്‍ബുദം ആണെന്ന് ജെസീക്ക തിരിച്ചറിഞ്ഞത് . തുടർന്ന് ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നിര്‍ദ്ദേശിച്ചെങ്കിലും അതിന് തയ്യാറാകാതെ പ്രാര്‍ത്ഥനപൂര്‍വ്വം നിലകൊള്ളുകയും, തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പ്രതികൂലമായ ആരോഗ്യാവസ്ഥയിലും അടിയുറച്ച ക്രൈസ്തവ വിശ്വാസം കൊണ്ട് താന്‍ നേരിടുന്ന പോരാട്ടം ലോകത്തെ അറിയിക്കാന്‍ അവള്‍ തീരുമാനിച്ചു. പ്രാര്‍ത്ഥിക്കുന്നതിനായി ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. പ്രസവത്തിന് ശേഷം നടത്തിയ സ്കാനിംഗില്‍ ക്യാൻസർ മറ്റ് അവയവങ്ങളിലേക്ക് പടര്‍ന്നിട്ടില്ലെന്നും, ചികിത്സക്ക് ഭേദമാക്കുവാന്‍ കഴിയുന്ന അവസ്ഥയിലാണെന്നുമായിരിന്നു പുറത്തു വന്ന റിപ്പോർട്ട്. ഇപ്പോൾ തന്റെ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ക്ക് ജെസീക്കയ്ക്കു നല്‍കുവാനുള്ള ഉപദേശം. നമ്മുടെ സഹനങ്ങള്‍ ക്രിസ്തുവിന്റെ കുരിശുമായി ബന്ധിപ്പിക്കുക, ഒരു തീരുമാനമെടുക്കുന്നതിന് മുന്‍പ് വിവിധ മെഡിക്കല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് അന്വേഷിക്കുക എന്നിവയാണ് .പ്രാർത്ഥനയാൽ അത്ഭുതം നടന്നതിനാല്‍ നാലാമത്തെ കുഞ്ഞിന് തോമസ് സൊളാനൂസെന്നാണ് പേര് നൽകിയിരിക്കുന്നത്.
