അമേരിക്കൻ കന്യാസ്ത്രീ മോചിതയായി
നൈജീരിയ:ബുർക്കിന ഫാസോയിൽ തട്ടിക്കൊണ്ടുപോയ അമേരിക്കൻ കന്യാസ്ത്രീ മോചിതയായി.
വടക്കൻ ബുർക്കിന ഫാസോയിൽ നിന്ന് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തില്‍ ആണ് ഓർഡർ ഓഫ് ദി മരിയാനൈറ്റ്സ് ഓഫ് ഹോളി ക്രോസിൽ നിന്നുള്ള 83 കാരിയായ യുഎസ് കത്തോലിക്കാ കന്യാസ്ത്രീ സീനിയർ സുല്ലെൻ ടെന്നിസൺനെ സന്യാസിനികള്‍ താമസിച്ചിരുന്ന ഭവനത്തില്‍ നിന്ന്‍ അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഇപ്പോൾ സിസ്റ്റർ സുല്ലെൻ ടെന്നിസൺ തട്ടിക്കൊണ്ടുപോകലിൽ നിന്നും മോചനം നേടിയതായി അവരുടെ സഭ അറിയിച്ചു.
