Ultimate magazine theme for WordPress.

സുഡാനിൽ കനത്ത വെള്ളപ്പൊക്കം

ഖാർത്തൂം: സുഡാനിൽ കനത്ത മഴയിലും നദിയിലെ വെള്ളപ്പൊക്കത്തിലും 75-ലധികം ആളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് വീടുകൾ വെള്ളത്തിനടിയിൽ ആയി. വെസ്റ്റ് കോർഡോഫാൻ, സൗത്ത് ഡാർഫർ, വൈറ്റ് നൈൽ, നൈൽ നദി, അൽ ജസീറ, കസ്സല എന്നീ ആറ് സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിൽ വലഞ്ഞ ആറ് സംസ്ഥാനങ്ങളിൽ ഞായറാഴ്ച അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നീല, വെള്ള നൈൽ നദികളുടെ അളവ് വീണ്ടും ഉയരുമെന്ന് ജലസേചന, ജലവിഭവ മന്ത്രാലയം അറിയിച്ചു.രണ്ട് നദികൾക്കും സമീപം താമസിക്കുന്ന സുഡാനികളോട്, പ്രത്യേകിച്ച് തലസ്ഥാനമായ കാർട്ടൂമിൽ മുൻകരുതൽ എടുക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു.
1946 ലെ റെക്കോർഡ് മഴയ്ക്ക് ശേഷമുള്ള വലിയ വെള്ളപ്പൊക്കം ആണ് ഇപ്പോൾ സുഡാനിൽ.

Sharjah city AG