Ultimate magazine theme for WordPress.

വടക്കൻ ഗ്രീസിൽ ഉക്രൈൻ ചരക്ക് വിമാനം തകർന്ന് ക്രൂ അംഗങ്ങൾ മരിച്ചു

ഏഥൻസ് :വടക്കൻ ഗ്രീസിലെ നഗരമായ കവാലയ്ക്ക് സമീപം ഉക്രൈൻ കാർഗോ വിമാനം തകർന്നുവീണു. സെർബിയയിൽ നിന്ന് ബംഗ്ലാദേശിലേക്ക് വരികയായിരുന്ന ഉക്രേനിയൻ ചരക്ക് വിമാനമാണ് തകർന്നു വീണത് . എട്ടു പേരടങ്ങുന്ന വിമാനത്തിലെ ജീവനക്കാർ കൊല്ലപ്പെട്ടതായി സെർബിയൻ അധികൃതരും മെറിഡിയൻ എയർലൈനും അറിയിച്ചു. 15 അഗ്നിശമന സേനാംഗങ്ങളെയും ഏഴ് എഞ്ചിനുകളും വിന്യസിച്ചതായി അറിയിച്ചു.
വിമാനത്തിന്റെ ചരക്ക് എന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രത്യേക ദുരന്ത പ്രതികരണ വിഭാഗവും സംഭവസ്ഥലത്ത് അന്വേഷണം നടത്തിവരികയാണ്. വിമാനത്തിൽ ക്രൂ അംഗങ്ങൾ എല്ലാവരും ഉക്രേനിയൻ പൗരന്മാരാണെന്നും ഉക്രേനിയൻ വിദേശകാര്യ വക്താവ് പറഞ്ഞു.

Sharjah city AG