നാളെ മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ കോവിഡ് ബൂസ്റ്റർ ഡോസുകൾ നൽകും
ന്യൂഡൽഹി: കൊറോണ വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റൊരു നടപടിയുമായി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് നാളെ മുതൽ അടുത്ത 75 ദിവസം വരെ, 18 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
