യു.പി.എഫ് കുന്നംകുളം പ്രവർത്തനോദ്‌ഘാടനവും അവാർഡ് ദാനവും ജൂലൈ 3നു
കുന്നംകുളം: യുണൈറ്റഡ് പെന്തെകോസ്തു ഫെല്ലോഷിപ്പ് കുന്നംകുളം പ്രവർത്തനോദ്‌ഘാടനവും അവാർഡ് ദാനവും ജൂലൈ 3നു കുന്നംകുളം ഹോട്ടൽ ലിവ ടവറിൽ നടക്കും. യു.പി.എഫ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ റോയി ചെറിയാൻ പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു സന്ദേശം നൽകും. യു.പി.എഫ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
