വാര്‍ദ്ധക്യത്തെ ബഹുമാനിക്കണം: ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി; ചുളിവുകള്‍ അനുഭവത്തിന്റെയും പക്വതയുടെ പ്രതീകമാണെന്നും വാര്‍ദ്ധക്യത്തെ ബഹുമാനിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. \’\’ചുളിവുകള്‍ അനുഭവത്തിന്റെ പ്രതീകമാണ്, ജീവിതത്തിന്റെ പ്രതീകമാണ്, പക്വതയുടെ പ്രതീകമാണ്, ഒരു യാത്ര നടത്തിയതിന്റെ പ്രതീകമാണ്. ചെറുപ്പമാകാന്‍, മുഖം ചെറുപ്പമാക്കാന്‍, അവയെ തൊടരുത്: കാരണം അവ മുഴുവന്‍ വ്യക്തിത്വമാണ്. പ്രായാധിക്യത്തിലെത്തിയവര്‍ ഭാവിയുടെ സന്ദേശവാഹകരാണ്, പ്രായംചെന്നവര്‍ ആര്‍ദ്രതയുടെ ദൂതരാണ്, വയോധികര്‍ ജീവിതത്തില്‍ നിന്നാര്‍ജ്ജിച്ച അറിവിന്റെ സന്ദേശവാഹകരാണ\’\’ പാപ്പ പറഞ്ഞു.വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പതിവ് പൊതുജന കൂടിക്കാഴ്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ.
