ക്രൈസ്തവരില്‍ മതമൗലിക വാദികള്‍ക്ക് ഇരകളാകുന്നവരുടെ എണ്ണം കൂടുന്നു; ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശൂര്‍: ക്രൈസ്തവരില്‍ മതമൗലിക വാദികള്‍ക്ക് ഇരകളാകുന്നവരുടെ എണ്ണം കൂടിവരുകയാണെന്ന് മെത്രാപ്പോലിത്ത ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ അതിരൂപത കുടുംബ കൂട്ടായ്മയുടെ സുവര്‍ണ ജൂബിലി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം .കുട്ടികളെ പോലും വര്‍ഗീയത പറയിപ്പിച്ച് സമൂഹത്തെയും സമുദായങ്ങളെയും രാഷ്ട്രത്തെയും തമ്മിലടിപ്പിക്കാനുള്ള പ്രവണത കൂടുന്നു. നമ്മില്‍ വര്‍ഗീയത പാടില്ല, പക്ഷേ സമുദായ ബോധം ഉണ്ടാവണം. സഭ നേരിടുന്ന മറ്റൊരു വലിയ വിഷയം നിരീശ്വരത്വം കൂടിവരുന്നു എന്നതാണ്. ഇങ്ങനെ പോയാല്‍ സഭയും കുടുംബവും നശിക്കും. നമ്മുടെ കുടുംബത്തിന് നഷ്ടപ്പെട്ട വിശ്വാസമെന്ന സ്വത്ത് തിരിച്ചുകൊണ്ടുവരണം. അദ്ദേഹം കൂട്ടിച്ചേർത്തു
