കുരങ്ങ് പനി; പ്രതിരോധ നടപടികൾ ശക്തമാക്കി യുഎഇ
കുരങ്ങ് പനിക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കി രോഗം സ്ഥിരീകരിച്ചവർ പൂർണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയിൽ കഴിയണമെന്നും അടുത്ത സമ്പർക്കം പുലർത്തിയവർ 21 ദിവസം ക്വാറന്‍റീനിൽ കഴിയണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ മങ്കിപോക്സ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആണ് നടപടി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
