ക്രിസ്ത്യൻ ലൈവ് മീഡിയ കായികതാരം അനു M R നെ ആദരിക്കുന്നു
കുമളി: ക്രിസ്ത്യൻ ലൈവ് മീഡിയ അണക്കരയിൽ നടക്കുന്ന ഐക്യ കൺവൻഷൻ വേദിയിൽ അനു M R നെ ആദരിക്കുന്നു. തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസിൽ തേർട്ടി പ്ലസ് കബഡി വനിതാ വിഭാഗത്തിൽ കേരളത്തെ പ്രതിനിധികരിച്ച് സ്വർണ്ണമെഡൽ നേടുകയും ജപ്പാനിൽ നടക്കുന്ന അന്താരാഷ്ട്ര ഗെയിംസിലേക്കു യോഗ്യത നേടുകയും ചെയ്തു, ഇടുക്കി കുളമാവ് ജവഹർ നവോദയ വിദ്യാലയത്തിൽ കായിക അദ്ധ്യാപികയാണ്. ഭർത്താവ് കുമളി ഇരുമേടയിൽ ലിയോ ഇ. മാത്യു . മക്കൾ: ലേയ ഇ. ലിയോ .ലിയാ ഇ. ലിയോ , ലയണൽ ഇ. ലിയോ
