സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം അടുക്കുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . 48 മണിക്കൂറിനുള്ളില്‍ അറബിക്കടല്‍, മാലിദ്വീപ്, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ട്. വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി .
