Ultimate magazine theme for WordPress.

കേരളത്തിലെ ആദ്യ പോസ്റ്റ്മിസ്ട്രസ് സിസ്റ്റര്‍\’ ഏലിയാമ്മ വെട്ടത്തുകണ്ടത്തില്‍ (83) നിര്യാതയായി

കോട്ടയം: കേരളത്തില്‍ ആദ്യമായി പോസ്റ്റ്മിസ്ട്രസായി ജോലി ചെയ്ത കന്യാസ്ത്രീ എന്ന വിശേഷണവുമായി തെള്ളകം പോസ്റ്റ് ഓഫീസില്‍ സേവനം ചെയ്ത സിസ്റ്റര്‍ ഏലിയാമ്മ വെട്ടത്തുകണ്ടത്തില്‍ (83) നിര്യാതയയി.
നാല്പതിറ്റാണ്ട് മുന്‍പ് കാരിത്താസ് ആശുപത്രിയുടെ സമീപത്ത് ഒരു പോസ്റ്റ് ഓഫീസ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത മനസിലാക്കിയ അധികൃതര്‍ ഇതിനായി ശ്രമം ആരംഭിച്ചു. 1968ല്‍ സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് അനുവദിച്ചു ഉത്തരവായി. അവിടെ ജോലിയ്ക്കായുള്ള പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ എലിയാമ്മ തന്റെ പോസ്റ്റ്മിസ്ട്രസ് പ്രവര്‍ത്തനം ആരംഭിക്കുകയായിരിന്നു. പ്രതിസന്ധികള്‍ ഏറെ നിറഞ്ഞ കാലഘട്ടമായിരിന്നു അത്. ഏക ജീവനക്കാരി ആയതിനാല്‍ എ ല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍പ്പോലും അവധി പോലും എടുക്കാന്‍ കഴിയുമായിരുന്നില്ല.36 വര്‍ഷത്തോളം പോസ്റ്റ്മിസ്ട്രസായി ജോലി ചെയ്തു.
ജില്ലയിലെ ഏറ്റവും മികച്ച പോസ്റ്റ് ഓഫീസിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അവാര്‍ഡ് 1974ലും 75ലും സിസ്റ്ററിനെ തേടിയെത്തി. എപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ ആളുകളെ സ്വീകരിച്ച സിസ്റ്റര്‍ നാട്ടുകാരുടെ മനസില്‍ പ്രത്യേക ഇടം നേടി. പരേതരായ അരീക്കര വെട്ടത്തു കണ്ടെത്തില്‍ ലൂക്കാച്ചന്റെയും അന്നമ്മയുടെയും മകളാണ് സിസ്റ്റര്‍ എലിയാമ്മ. കോട്ടയം അതിരൂപത കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സമര്‍പ്പിത സമൂഹത്തിലെ അംഗമായിരിന്നുഎലിയാമ്മ.

Sharjah city AG
Leave A Reply

Your email address will not be published.