പഞ്ചായത്ത് ഇലക്ഷനിൽ പാസ്റ്റർക്ക് മികച്ച വിജയം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കൊറ്റനാട്ട് പഞ്ചായത്ത് 7-ാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പാസ്റ്റര്‍ റോബി ഏബ്രഹാമിന് മികച്ച വിജയം. ഈ ജില്ലയില്‍ ഐപിസി സഭാ ശുശ്രൂഷകനായി ജയിച്ച ആദ്യ വ്യക്തിയാണ് റോബിന് . തിരുവല്ല സെന്ററിലെ തടിയൂര്‍ ഐപിസി സഭാ ശുശ്രൂഷകനാണ്. തോട്ടടുത്ത യുഡിഎഫ് സ്ഥാനാര്ഥിയെക്കാള് 297 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഉപതെരഞ്ഞെടുപ്പില്‍ 4ല്‍ പരം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. വൃന്ദാവനം കോട്ടയില്‍ കുടുംബാംഗമാണ് റോബിന്
