ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ മെയ് 26 മുതൽ
ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ മെയ് 26 വ്യാഴം മുതൽ 29 ഞായർ വരെ മൈസൂർ ഷാലോം ഹാളിൽ വെച്ച് നടക്കും. വ്യാഴാഴ്ച വൈകിട്ട് സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം കുഞ്ഞപ്പി പ്രാർത്ഥിച്ചു കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ സി സി തോമസ് (കേരളാ സ്റ്റേറ്റ് ഓവർസിയർ ), വി ടി എബ്രഹാം(സൂപ്രണ്ട് മലബാർ എ ജി), കെ ജെ തോമസ് (കുമളി), പി സി ചെറിയാൻ (റാന്നി ), ഇ ജെ ജോൺസൺ എന്നിവർ വചന ശ്രുശ്രുഷ നടത്തും. ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാന ശ്രുശ്രുഷ നിർവഹിക്കും. വ്യാഴം മുതൽ ശനി വരെ വൈകിട്ട് 6 മുതൽ 9 വരെയും ഞായറാഴ്ച പകൽ നടക്കുന്ന സംയുക്ത സഭായോഗത്തോടെയും കൺവൻഷൻ സമാപിക്കും.
