രാജ്യത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷം 42 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
ഡൽഹി: രാജ്യത്ത് ഊര്‍ജ പ്രതിസന്ധി രൂക്ഷമായതോടെ 42 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി വേഗത്തില്‍ കല്‍ക്കരി എത്തിക്കാന്‍ കേന്ദ്ര നീക്കം. വേനല്‍ച്ചൂട് കടുത്തതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം കല്‍ക്കരിക്ഷാമം രൂക്ഷമായതോടെയാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന തീരുമാനത്തിലൂടെ റെയില്‍വേ മുന്നോട്ടുപോകുന്നത്. അനിശ്ചിത കാലത്തേയ്ക്ക് ട്രെയിനുകള്‍ റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. വേഗത്തില്‍ ഊര്‍ജമെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള തെരക്കിട്ട ശ്രമങ്ങളാണ് തുടരുന്നത്. ട്രെയിനുകള്‍ നിര്‍ത്തലാക്കിയത് താല്‍ക്കാലികമാണെന്നും എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗൗരവ് ക്രിഷ്ണ ബന്‍സാല്‍ പ്രതികരിച്ചു.അതേസമയം, ഛത്തീസ്‌ഗഢില്‍ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ മൂന്ന് ട്രെയിനുകള്‍ പുനസ്ഥാപിച്ചു.
