ഛത്തീസ്ഗഡിലും തെലുങ്കാനയിലും ഏറ്റുമുട്ടൽ; അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
റായ്പുർ: ഛത്തീസ്ഗഡിലും തെലുങ്കാനയിലും ഉണ്ടായ മൂന്നു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇതിൽ രണ്ടു വനിതകളും ഉൾപ്പെടുന്നു.
തെലുങ്കാനയിലെ മുലുഗു ജില്ലയിലെ കാരിഗുട്ട വനമേഖലയിലാണ് ആദ്യം ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സംഘത്തിലെ മൂന്നു പേരെ പോലീസ് വധിച്ചു. ഛത്തീസ്ഗഡിലെ ബീജാപൂരിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് തെലുങ്കാന സംസ്ഥാന കമ്മിറ്റി അംഗം സുധാകർ കൊല്ലപ്പെട്ടു.
തെക്കൻ ബസ്തറിലെ സുക്മ-ദന്തേവാഡ ജില്ലകളുടെ അതിർത്തിയിലാണ് മൂന്നാമത്തെ ഏറ്റുമുട്ടലുണ്ടായത്. സുക്മ-ദന്തേവാഡ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ മുന്നി എന്ന നക്സൽ വനിതയാണ് കൊല്ലപ്പെട്ടത്. ഇവരുടെ തലയ്ക്കു അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്നു.
