Ultimate magazine theme for WordPress.

ഇന്ത്യയിൽ 796 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി : ഇന്ത്യയിൽ ഇന്നത്തെ കണക്കനുസരിച്ച് 796 കോവിഡ് കേസുകൾ രേഖപ്പെടുത്തി, 109 ദിവസത്തിന് ശേഷം രാജ്യത്ത് ഇപ്പോൾ സജീവമായ കേസുകളുടെ എണ്ണം 5,000 ത്തിൽ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത ഡാറ്റ പ്രകാരം ആകെ കോവിഡ്-19 കേസുകളുടെ എണ്ണം ഇപ്പോൾ 4.46 കോടിയാണ് (4,46,93,506). അഞ്ച് മരണങ്ങളോടെ മരണസംഖ്യ 5,30,795 ആയി ഉയർന്നു . കൊവിഡ്കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത്, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കേരളം, കർണാടക എന്നി സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്താൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

Sharjah city AG