ജക്കാർത്ത : ഇന്തോനേഷ്യയിലെ സുലവേസിയിൽ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ ആണ് വിവരം വെളിപ്പെടുത്തിയത്.
40 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്നും ഇഎംഎസ്‌സി അറിയിച്ചു. നാശനഷ്‌ടങ്ങളോ ആളപായമോ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകളൊന്നുമില്ല, പക്ഷേ അപകടസാധ്യത നീരീക്ഷിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.

Comments are closed.