ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 41-മത് ജനറൽ കൺവെൻഷൻ
നവാപ്പൂർ: ഉദയ്‌പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 41-മത് ജനറൽ കൺവെൻഷൻ നവംബർ 10 മുതൽ 14 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ (സൂം, യുട്യൂബ്, ഫേസ്ബുക്) നടക്കും. വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ഈ കൺവെൻഷൻ, ഫിലഡൽഫിയ ഫെല്ലോഷിപ്പിന്റെ ആഗോള ഓവർസീയർ റവ. ഡോ. ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളിൽ റവ. ഡോ. ജോയി പുന്നൂസ്, റവ. ഡോ. പാപ്പി മത്തായി, പാസ്റ്റർ ഡി.മോഹൻ, പാസ്റ്റർ ജേക്കബ് മാത്യു, പാസ്റ്റർ ഷിബു തോമസ് (ഓക്ൽഹോമ), റവ. ഡോ. സർവ്ജീത് ഹെർബെർട്ട്, റവ. ഡോ. റിച്ചാർഡ് ഹോവൽ, റവ.ഡോ. ഫിന്നി ഫിലിപ്പ്, റവ.ഡോ. പോൾ മാത്യൂസ്, സിസ്റ്റർ മേരി മാത്യൂസ്, സിസ്റ്റർ ക്രിസ്റ്റി പോൾ മാത്യൂസ് എന്നിവർ പ്രസംഗിക്കും.രാവിലെ 10 മണിക്കും വൈകിട്ട് 7 മണിക്കും പൊതുയോഗങ്ങൾ നടക്കും. ഫിലഡൽഫിയ ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും
