Ultimate magazine theme for WordPress.

40-ാംമത് ഐ.പി.സി രംഗനഹള്ളി കൺവെൻഷൻ ഡിസംബർ 26 മുതൽ

ചിക്കമംഗള്ളൂർ: രംഗനഹള്ളി ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കൺവെൻഷൻ ഡിസംബർ 26 വെള്ളി മുതൽ ഡിസംബർ 28 ഞായർ വരെ രംഗനഹള്ളി ഐ.പി.സി എബേനേസർ ചർച്ചിൽ നടക്കും.

ദിവസവും വൈകിട്ട് 6 മുതൽ 9 മണി വരെ നടക്കുന്ന യോഗത്തിന്റെ ഉദ്‌ഘാടനം പാസ്റ്റർ എബ്രഹാം മാത്യു (ഐ.പി.സി ചിക്കമംഗള്ളൂർ സെറ്റർ പാസ്റ്റർ) നിർവഹിക്കും. സഭാ ശൂശ്രൂഷകൻ പാസ്റ്റർ സ്റ്റീഫൻ ജി തോമസ് അദ്ധ്യക്ഷതവഹിക്കും.

പാസ്റ്റർ എബി തോമസ് (ചെന്നൈ) മുഖ്യ സന്ദേശം നൽകും. ബൈബിൾ ക്ലാസ്സ് , സൺഡേസ്കൂൾ, പി.വൈ.പി.എ., സോദരിസമാജം എന്നിവയുടെ ആനിവേഴ്സറി എല്ലാ ദിവസവും വൈകുന്നേരം പൊതുയോഗങ്ങളും നടക്കും. ഇവാ. ബ്ലസ്സൻ വർഗ്ഗീസ് (ഹാസ്സൻ) ഗാനശുശ്രൂഷ നിർവ്വഹിക്കും. സഭാകമ്മറ്റി കൺവൻഷന് നേത്യത്വം കൊടുക്കും

വാർത്ത:പാ ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.