Ultimate magazine theme for WordPress.

തേനീച്ചയോ കടന്നലോ കുത്തി മരിച്ചാല്‍ നാലു ലക്ഷം നഷ്ടപരിഹാരം

പത്തനംതിട്ട:തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് ഇനി സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. പരിക്കേല്‍ക്കുന്നവര്‍ക്കും സഹായം നല്‍കും. രാജ്യത്ത് ആദ്യമായാണ് തേനീച്ച, കടന്നല്‍ ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് ധനസഹായം നല്‍കുന്നത്. ദുരന്തനിവാരണ നിയമമനുസരിച്ച്‌ പത്തനംതിട്ട ജില്ലാ കളക്ടറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ദേശീയ ദുരന്തനിവാരണ നിയമത്തില്‍ കീട ആക്രമണം ദുരന്തമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ഇതുവരെ നടപ്പാക്കിയിരുന്നില്ല. നിയമമനുസരിച്ച്‌, ഏതൊക്കെ കീടങ്ങളുടെ ആക്രമണം ധനസഹായത്തിന് പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാരുകളാണ് വിജ്ഞാപനം ചെയ്യേണ്ടത്. കേരളത്തില്‍ നിലവില്‍ തേനീച്ചയും കടന്നലും ഈ ഗണത്തില്‍പ്പെടുന്നു. എസ്ഡിആർഎഫിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ അത്തരം ആക്രമണങ്ങള്‍ മൂലമുള്ള മരണങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാം. ആ ഏജന്‍സികളുടെയോ വകുപ്പുകളുടെയോ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവര്‍ക്ക് സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ മറ്റ് ഏജന്‍സികളില്‍ നിന്ന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാനും അവര്‍ക്ക് കഴിയും.

Leave A Reply

Your email address will not be published.