Ultimate magazine theme for WordPress.

ആശങ്ക അവസാനിക്കുന്നില്ല…. ലോകം സ്തംഭനത്തിലേക്കു

കൊറോണ വൈറസിന്റെ ഏറ്റവും അപകടകാരിയായ മൂന്നാമതൊരു ജനിതക വകഭേദം കൂടി

ലണ്ടൻ: ബ്രിട്ടണിൽ നിന്നും കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മൂന്നാമത് ഒരു ജനിതക മാറ്റവും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ യാത്രക്കാരനിലാണ് യുകെയിൽ കണ്ടെത്തിയത് എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വ്യക്തമാക്കി. പുതിയ വകഭേദത്തിലുള്ള വൈറസ് ബാധിച്ച രണ്ട് കേസുകളാണ് യുകെയിൽ നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനിൽ കഴിയണമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഏതാനും ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായതെന്നും ഇദ്ദേഹം വ്യക്തമാക്കി.കൊറോണ വൈറസിന്റെ 70 ശതമാനം വ്യാപന ശേഷിയുള്ള രണ്ടാമത് വകഭേദം യുകെയിൽ ആദ്യം കണ്ടെത്തിയത്. ഇത്തരത്തിലുള്ള വൈറസിനേക്കാള്‍ വ്യാപനശേഷി പുതിയ വൈറസുകള്‍ക്ക് ഉണ്ടാകുമെന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. അതിനാൽ തന്നെ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിൽ രോഗസാധ്യത ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. അവിടെ അടുത്തിടെയുണ്ടായ അണുബാധകളുടെ വർദ്ധനവിന് ഇത് കാരണമായേക്കാമെന്നും ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വകുപ്പ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. വൈറസ് ബാധ കണ്ടെത്തി ആഫ്രിക്കയിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.