ഇടിമിന്നലിലും കനത്ത മഴയിലും ഉത്തർപ്രേദശിൽ 36 പേർ മരിച്ചു
ലഖ്‌നൗ: ഉത്തർപ്രേദശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കനത്ത മഴയിലും ഇടിമിന്നലിലും 36 പേർ മരിച്ചു, ഇതിൽ 12 പേർ ഇടിമിന്നലേറ്റണ് മരിച്ചത്. കനത്ത മഴയിൽ വീടുകൾ തകർന്ന് 24 പേർ മരിച്ചതായി റിലീഫ് കമ്മീഷണർ രൺവീർ പ്രസാദ് പറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 39 പേർ ഇടിമിന്നലിൽ മരിച്ചതായി അധികൃതർ പറഞ്ഞു, ഇടിമിന്നലിൽ ആളുകൾക്ക് എങ്ങനെ സ്വയം പരിരക്ഷിക്കാം എന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിപ്പിച്ചു.
